മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് സംഘം വളഞ്ഞിട്ടുതല്ലി.
കൊച്ചി: കൊച്ചിയില്‍ സിപിഐ മാര്‍ച്ചില്‍ അക്രമം. വൈപ്പിന്‍ കോളേജില്‍ സംഘര്‍ഷത്തിനിടെ ഞാറയ്ക്കല്‍ സി.ഐ.ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിലാണ് അക്രമം. കൊച്ചി റേഞ്ച് ഡി. ഐ.ജി. ഓഫീസിലേക്ക് സി.പി.ഐ. നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശിയും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് സംഘം വളഞ്ഞിട്ടുതല്ലി.

വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐ. നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ആരോപിച്ചാണ് സി.പി.ഐ. ഡി.ഐ.ജി. ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. സി.പി.ഐ. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും ഇരുന്നൂറോളം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

വൈപ്പിന്‍ കോളേജില്‍ കഴിഞ്ഞദിവസം എസ്.എഫ്.ഐ-എ.ഐ.എസ്.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ സി.പി.ഐ. ജില്ലാ സെക്രട്ടറി പി.രാജുവിനെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതോടെയാണ് സി.പി.എം.-സി.പി.ഐ. ബന്ധത്തില്‍ ഉലച്ചിലുണ്ടായത്.


