കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ സംരക്ഷിക്കാന്‍ ‘മുഖ്യമന്ത്രി വാത്സല്യ യോജന’ പദ്ധതിയുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കൊവിഡ് രോഗികള്‍ മരിച്ചാല്‍ അനാഥരാകുന്ന കുട്ടികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് അതിനാണ് പുതിയ പദ്ധതിയെന്നും മുഖ്യമന്ത്രി ടിരത് സിംഗ് റാവത്ത് ട്വീറ്റ് ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 5270 കൊവിഡ് കേസുകള്‍ നിലവിലുണ്ട്. 116 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുട്ടികളുടെ സംരക്ഷണ ചുമതലയെപ്പറ്റി കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചിരുന്നു.
മെയ് 30ന് പദ്ധതിക്ക് തുടക്കമിടും. നേരത്തെ സമാന രീതി മധ്യപ്രദേശില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പ്രഖ്യാപിച്ചിരുന്നു. ഏറ്റെടുക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കാനും പ്രതിമാസം 5000 രൂപയും റേഷനും നല്‍കാനും തീരുമാനിച്ചിരുന്നു.