കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സത്യം പറയുന്നത് തുടരുമെന്ന് പ്രിയങ്കാ ഗാന്ധി. മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുലിനെ കോടതി ശിക്ഷിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അവര്‍ സഹോദരന് പിന്തുണയുമായി രംഗത്തെത്തിയത്.
രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നത് തുടരും. രാഹുല്‍ ഭയപ്പെടില്ലെന്നും സത്യം പറയുന്നത് തുടരുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. രാഹുലിന് പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും രംഗത്തുവന്നു.


