തൃശൂര്‍: സിപിഐഎമ്മിന്റെ പ്രതിരോധ യാത്ര പ്രച്ഛന്ന യാത്രയാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. സത്യത്തെ പ്രതിരോധിക്കാനുള്ള യാത്രയാണിത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളെ മറച്ചുവെക്കാനുള്ള ഉടായിപ്പ് യാത്രയാണെന്നും പി കെ കൃഷ്ണദാസ് വിമര്‍ശിച്ചു.നികുതി പിരിക്കാത്തതും ധൂര്‍ത്തുമാണ് കേരളത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം. രണ്ട് ശതമാനത്തിന് താഴെയാണ് കേരളത്തിന്റെ റവന്യൂ വരുമാനം.
കേരളത്തിലെ മുഖ്യമന്ത്രിയെ ക്വാറന്റൈനില്‍ അടക്കണം എന്നാലേ സാമ്പത്തിക ലാഭവും, സാധാരണക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും ലഭിക്കൂവെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. മാര്‍ക്സിസ്റ്റ്-മാഫിയാ ബന്ധം മറനീക്കി പുറത്ത് വന്നുവെന്നും പകല്‍ മുഴുവന്‍ ലഹരി വിരുദ്ധതയും രാത്രി ലഹരി വിപണനവുമാണ് സിപിഐഎമ്മിന്റേയും ഡിവൈഎഫ്ഐയുടേയും നേതാക്കള്‍ നടത്തുന്നത് എന്നും കൃഷ്ണദാസ് പറഞ്ഞു.


