കൊച്ചി: കാര്യശേഷിയില്ലായ്മ ചൂണ്ടിക്കാട്ടി ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്റെ രാജി എഴുതി വാങ്ങി നേതൃത്വം. ജില്ലാ പ്രസിഡന്റിന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് രാജി. വ്യാഴാഴ്ചയാണ് ജയകൃഷ്ണന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് രാജിക്കത്ത് തപാലില്‍ അയച്ചത്. മാസങ്ങളായി ജയകൃഷ്ണന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. പാര്‍ട്ടി ജില്ലാ ഘടകവും നിര്‍ജീവമായ അവസ്ഥയിലായിരുന്നു.
ജയകൃഷ്ണനെ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടാണ് പ്രസിഡന്റായി നിശ്ചയിച്ചത്.
ജയകൃഷ്ണന് മറ്റുള്ളവരുടെ പങ്കാളിത്തമില്ലാതെ ഒറ്റയ്ക്കായിരുന്നു പാര്‍ട്ടിയെ നയിച്ചിരുന്നതെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നതാണ്. ജില്ലാ പ്രഭാരിയും സംസ്ഥാന സെക്രട്ടറിയുമായ എസ്.സുരേഷ്, രണ്ട് ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് പകരം ചുമതല. നിലവിലെ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ഷൈജുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.


