രാഹുല്‍ ഗാന്ധിയെ ഒരു ചുക്കും ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മിസ്റ്റര്‍ ക്ലീന്‍ ആയ രാഹുല്‍ ഗാന്ധിയെ നാല് ദിവസം ആയി ചോദ്യം ചെയ്തിട്ടും ഇഡിക്ക് ഒരു കൃത്രിമവും കണ്ടെത്താന്‍ കഴിയുന്നില്ല.
അഞ്ചാം ദിവസമായ ഇന്ന് വീണ്ടും ചോദ്യം ചെയ്യുകയാണ്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനെ പത്ത് മിനിറ്റ് ചോദ്യം ചെയ്താല്‍ ജയിലില്‍ അടയ്ക്കാനുള്ള വകുപ്പ് ഇഡിക്ക് ലഭിക്കുമെന്നും പത്മജ പറഞ്ഞു.
‘സാമ്പത്തികമായി തകര്‍ച്ച നേരിട്ട ഘട്ടത്തില്‍ നാഷണല്‍ ഹെറാള്‍ഡിന്റെ നടത്തിപ്പ് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ കമ്പനി ഏറ്റെടുത്തു.
സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ കമ്പനി ‘നോട്ട് ഫോര്‍ പ്രോഫിറ്റ്’ വിഭാഗത്തില്‍ പെടുന്ന കമ്പനി ആണ്. ഇതില്‍ കോണ്‍ഗ്രസുകാര്‍ക്ക് ആര്‍ക്കും പരാതിയില്ല. ബിജെപിക്കാരനായ സുബ്രഹ്മണ്യന് സ്വാമിയാണെ് കേസിലെ പരാതിക്കാരന്,’ എന്നും പത്മജ പറഞ്ഞു.


