മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് പുളിഞ്ചോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കഠ്വയിലും, ഉന്നാവോയിലും പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയ ഭീകരവാദികളില്‍ രാജ്യത്തെ പെണ്‍കുട്ടികളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. കെ.പി.അലികുഞ്ഞ് അധ്യക്ഷത വഹിച്ചു. പി.ബി.ശ്രീരാജ് സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ.ബാബുരാജ്, കെ.എ.സനീര്‍, വി.കെ.മണി, കെ.ഇ.ഷാജി, ജി.രാകേഷ്, ജോജി മുണ്ടയ്ക്കല്‍, വി.ടി.രതീഷ്, വി.എസ്.ശരത് എന്നിവര്‍ സംസാരിച്ചു.

