അയ്യപ്പന്റെ ആചാരം തകര്‍ക്കാന്‍ അധികാരം ഉപയയോഗിച്ച കടകംപള്ളി സുരേന്ദ്രന്റെ അധികാരത്തിന്റെ ദണ്ഡു കഴക്കൂട്ടത്തെ ജനങ്ങള്‍ തിരിച്ചെടുക്കണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്. തന്നെ കൊല്ലാന്‍ വന്ന പൂതനയെ ശ്രീകൃഷ്ണന് തിരിച്ചറിഞ്ഞത് പോലെ കഴക്കൂട്ടത്തെ വിശ്വാസ സമൂഹം കടകംപള്ളിയെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ജനാധിപത്യത്തിലെ പൂതനാ മോക്ഷമാണ് കഴക്കൂട്ടത്തു നടക്കാന്‍ പോകുന്നത്. ശബരിമലയിലെ ആചാരം തകര്‍ക്കാന്‍ ശ്രമിച്ചതിന് ബാലറ്റിലൂടെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു. കഴക്കൂട്ടം നിയോജകമണ്ഡലം തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്.
കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ആചാരം തകര്‍ക്കൂ എന്ന് ബ്ലോഗ് എഴുതിയ ആളാണ്. ശബരിമലയിലെ അയ്യപ്പന്റെ ആചാരം തകര്‍ക്കാന്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചയാളെ സ്ഥാനാര്‍ത്ഥിയാക്കിയത് യുഡിഎഫിന്റെ ഇരട്ടത്താപ്പാണ്. ഇടതു വലതു മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന അനിയന് ബാവയും ചേട്ടന് ബാവയുമാണെന്നും ശോഭ പ്രതികരിച്ചു.

വികസനം മുഖ മുദ്രയാക്കിയ മോദി സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. നരേന്ദ്ര മോദി മുന്‍കൈ എടുത്ത് കഴക്കൂട്ടത്തിനു നല്കിയ രണ്ടു സമ്മാനങ്ങളാണ് 865 കോടി രൂപയുടെ കഴക്കൂട്ടം ബൈപാസും 190 കോടി രൂപയുടെ കഴക്കൂട്ടം ഫ്ലൈ ഓവറും. മോഡി ഉണ്ടാക്കുന്ന റോഡിനു ബോര്‍ഡ് തൂക്കുന്ന പണിയാണ് പിണറായി ചെയ്യുന്നത്. മോദിയുടെ ഒരു പ്രതിനിധിയെ തെരഞ്ഞെടുത്താല്‍ കേന്ദ്രം നല്കിയ 1500 കോടിക്ക് പകരം 15000 കോടിയുടെ പത്തിരട്ടി വികസനം ഇവിടെ നടപ്പാക്കുമെന്നും ശോഭ പറഞ്ഞു.
വാളയാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കുകയും അതിനു വേണ്ടി ഗൂഢാലോചന നടത്തുകയും ചെയ്ത സിപിഎം നേതൃത്വത്തിന്റെ പങ്കു കൂടി സിബിഐ അന്വേഷിക്കണം. ആദ്യത്തെ കുഞ്ഞു മരിച്ചപ്പോള്‍ പരാതിയുമായി ചെന്ന അമ്മയെ തള്ളി പ്രതികളെ സംരക്ഷിച്ച സിപിഎം നേതൃത്വത്തിന് രണ്ടാമത്തെ പെണ്‍കുഞ്ഞിനെ കെട്ടി തൂക്കിയതില്‍ ഉത്തരവാദിത്തമുണ്ട്. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സുരക്ഷ നല്കുന്ന ഒരു കേരളം സൃഷ്ടിക്കാന്‍, വാളയാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍, കേരള നിയമസഭയില്‍ എല്ലാ പെണ്‍കുട്ടികളുടെയും അമ്മയുടെ സ്ഥാനത്തു താനുണ്ടാകുമെന്നും ശോഭ പറഞ്ഞു.


