എന്‍.കെ. പ്രേമചന്ദ്രന് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനഫലം ഇന്നുച്ചയ്ക്ക് വന്നപ്പോള്‍ ആണ് അദ്ദേഹം കൊവിഡ് പോസിറ്റീവാണെന്ന വിവരം അറിഞ്ഞത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രേമചന്ദ്രനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഡല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന കെ.സി വേണുഗോപാല്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് എം.പി തുടങ്ങിയ യുഡിഎഫ് എംപിമാരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ടി വരും.
43 എംപിമാര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ സംസ്ഥാന മന്ത്രിമാരായ ഇപി ജയരാജന്, തോമസ് ഐസക് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോഗമുക്തി നേടി ഔദ്യോഗികവസതിയില്‍ നിരീക്ഷണത്തിലാണ്.