തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹന്നാനെ തെരഞ്ഞെടുത്തതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വം ഇത് സംബന്ധിച്ച് ഇന്നലെ തീരുമാനം എടുത്തിരുന്നങ്കിലും മുന്നണി സംവിധാനമാണെന്നിരിക്കേ യു.ഡി.എഫ് ഘടകകക്ഷികളോട് അഭിപ്രായം ആരാഞ്ഞ ശേഷമാവണം പ്രഖ്യാപനമെന്ന മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മൂലം ഇന്നേ്ക്ക് മാറ്റുകയായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനാണ് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തെത്തിയ ബെന്നി ബഹനാന്. നിലവില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗമായ ബെന്നി ബെഹനാന് തൃക്കാക്കര മുന്‍ എം.എല്‍.എയാണ്.തൃക്കാക്കര മണ്ഡലം നിലവില്‍ വന്ന 2011ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന് 22406 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിറ്റിങ് എം.എല്‍.എയായിരിക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന് വേണ്ടി തൃക്കാക്കര സീറ്റ് അദ്ദേഹം വിട്ടു നല്‍കുകയായിരുന്നു.

