കേരള രാഷ്ട്രീയ മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയെ പോലെ ജനമനസുകളില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു ജനകീയ നേതാവില്ലന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അനുസ്മരിച്ചു.
‘ക്ഷമ’ എന്ന രണ്ട് അക്ഷരത്തിന്റെ പര്യായമാണ് ഉമ്മന്‍ചാണ്ടി. . ഒരിക്കലും മറ്റുള്ളവരോട് ദേഷ്യപ്പെട്ട് കയര്‍ത്തു സംസാരിക്കുന്നത് ഇതുവരെ കാണുവാന്‍ കഴിഞ്ഞിട്ടില്ല. എപ്പോഴും ക്ഷമയോടെ തന്റെ മുന്നില്‍ വരുന്ന കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്ന ഒരു നേതാവിനെയാണ് കാണുവാനായി കഴിഞ്ഞിട്ടുള്ളത്.
ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ചാണ്ടിസാറിന്റെ വിടവാങ്ങല്‍ ഒരിക്കലും വിശ്വസിക്കുവാന്‍ കഴിയുന്നില്ല. പണക്കാരന് എന്നോ പാവപ്പെട്ടവന് എന്നോ യാതൊരു വ്യത്യാസമില്ലാതെ ആരുമായിട്ടും ഇടപഴകി പൊതുപ്രവര്‍ത്തനം നടത്തുകയായിരുന്നു അദ്ധേഹത്തിന്റെ രീതി.
പ്രവര്‍ത്തന ശൈലികൊണ്ട്, പെരുമാറ്റം കൊണ്ട്, പ്രശ്നങ്ങളെ സമചിതയോടുകൂടി കൈകാര്യം ചെയ്യുന്ന രീതി കൊണ്ട് ഉള്‍പ്പെടെ പുത്തന്‍ തലമുറയ്ക്ക് വലിയ സന്ദേശം നല്‍കിയാണ് അദ്ധേഹം കടന്നു പോകുന്നത്.
എന്റെ 30 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ എന്നില്‍ ഏറെ സ്വാധീനിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി സാര്‍. വ്യക്തിപരമായി ആ സ്നേഹവും കരുതലും നേതൃത്വ പാടവും എല്ലാം, ഒട്ടേറെ നല്ല അനുഭവങ്ങള്‍ ഏറ്റുവാങ്ങുവാന്‍ ആയിട്ട് ഭാഗ്യം ലഭിച്ചു. പ്രത്യേകിച്ച് 2009ല്‍ എന്റെ പിതാവിന്റെ സപ്തതി ആഘോഷത്തില്‍ ഇടവക പള്ളിയില്‍ വരികയും ആശംസ നേര്‍ന്നതും ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.
കേരള രാഷ്ട്രീയത്തില്‍ പകരക്കാരന് ഇല്ലാത്ത നേതാവ് കടന്നുപോകുമ്പോള്‍ വലിയ നഷ്ടമാണ് നമുക്കുള്ളത്. ആ കുറവ് മറ്റൊരു നേതാവിനും പരിഹരിക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഉമ്മന്‍ചാണ്ടിക്ക് പകരം ഉമ്മന്‍ചാണ്ടി മാത്രം.കാലം എത്ര കഴിഞ്ഞാലും ജനമനസ്സുകളില്‍ അദ്ദേഹം ഉണ്ടാവുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. വ്യക്തിപരമായി എന്റെയും കുടുംബത്തിന്റെയും അനുശോചനം രേഖപ്പെടുത്തുന്നു.