ഗാന്ധിനഗര്‍: മാനനഷ്ടക്കേസില്‍ വിചാരണ കോടിതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. വിധിക്ക് സ്റ്റേ നല്‍കിയില്ല. ഇതോടെ ലോക്സഭാംഗത്വത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.
മോദി സമുദായത്തിനെതിരായ പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രാഹുല്‍ സൂറത്ത് ജില്ലാ കോടതിയെ സമീപിച്ചത്. അപ്പീല്‍ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ മുന്നിലുള്ള അടുത്ത വഴി. ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുലിന്റെ അഭിഭാഷക സംഘം പറഞ്ഞു.
മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷത്തെ തടവായിരുന്നു വിചാരണ കോടതി വിധിച്ചത്. മാര്‍ച്ച് 23നായിരുന്നു വിധി വന്നത്. തുടര്‍ന്ന് ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കുകയായിരുന്നു.


