കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നാട്ടില്‍ വോട്ട് ചോദിച്ച് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്.പിണറായി ടൌണിലെ കടകളിലും സ്കൂളിലുമെത്തിയാണ് സുധാകരന് ഇന്ന് വോട്ട് അഭ്യര്‍ത്ഥിച്ചത്.

സി.പി.എം ഗ്രാമത്തില്‍ മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും പാര്‍ട്ടി ഗ്രാമങ്ങളടക്കം യു.ഡി.എഫിന് അനുകൂലമായി ചിന്തിച്ചുതുടങ്ങിയെന്നും സുധാകരന് പറഞ്ഞു.
ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലായിരുന്നു കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ഇന്നത്തെ പര്യടനം. ചിറക്കുനിയിൽ നിന്നാണ് കെ സുധാകരന്റെ പര്യടനം ആരംഭിച്ചത്. ദിനേശ് ബീഡി ബ്രാഞ്ചുകൾ ഉൾപ്പടെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.


