കോഴിക്കോട്: മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമിയെ ആരും ചുമതലപെടുത്തിയിട്ടില്ലെന്ന് മുസ്ലിം ലീ?ഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ആര്‍എസ്എസുമായി ജമാഅത്തെ ഇസ്ലാമി ചര്‍ച്ച നടത്തിയതില്‍ മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കിയതാണ്. സിപിഐഎമ്മിന് ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ അര്‍ഹതയുണ്ടോ?. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ധാരണ ഉണ്ടാക്കിയവരാണ് സിപിഐഎമ്മെന്നും പിഎംഎ സലാം വിമര്‍ശിച്ചു.

