വിമര്‍ശിക്കുന്നവരുടെ നിലവാരം ജനത്തിന് അറിയാമെന്ന് നിയുക്ത മന്ത്രി മുഹമ്മദ് റിയാസ്. പച്ച ഇറച്ചി കടിച്ചു തിന്നുന്നതിനേക്കാള്‍ വേദന പലപ്പോഴുമുണ്ടായി. എന്റെ കര്‍മവുമായി മുന്നോട്ടു പോകുമെന്നും, അതാണ് അവര്‍ക്കുള്ള മറുപടിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരില്‍ മുഹമ്മദ് റിയാസിന് മന്ത്രി സ്ഥാനം നല്‍കിയതിന് പിന്നാലെ കുടുംബവാഴ്ച്ച ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് സിപിഐഎമ്മിനെതിരെ ഉയരുന്നത്. മുഖ്യമന്ത്രിയുടെ മരുമകന് മന്ത്രിസ്ഥാനം എന്നതാണ് ഉയുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ തനിക്ക് ഇതൊന്നും പുത്തരിയല്ലെന്നും പലതരത്തിലുള്ള വ്യക്തിഹത്യകള്‍ കാലകാലങ്ങളായി നേരിടുന്നുണ്ടെന്നും ഇതിനോടെല്ലാം ജനം മറുപടി പറഞ്ഞിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ഒരു മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്നുമ്പോഴുണ്ടാവുന്ന വേദനയേക്കാള്‍ വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതെല്ലാം അസംബന്ധമാണ്, രാഷ്ടീയത്തെ രാഷ്ട്രീയമായി നേരിടണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇന്നലെയാണ് രണ്ടാം പിണറിയി സര്‍ക്കാരിലെ മന്ത്രിമാരെ തെരഞ്ഞെടുത്തത്. പിണറായി വിജയന് (ധര്‍മ്മടം), എം.വി.ഗോവിന്ദന് (തളിപ്പറമ്പ്), കെ.രാധാകൃഷ്ണന് (ചേലക്കര), പി.രാജീവ് (കളമശ്ശേരി), കെ.എന്‍.ബാലഗോപാല്‍ (കൊട്ടാരക്കര), സജി ചെറിയാന് (ചെങ്ങന്നൂര്‍), വി.എന്‍.വാസവന് (ഏറ്റുമാനൂര്‍), പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂര്‍), വി.ശിവന്‍കുട്ടി (നേമം), ആര്. ബിന്ദു (ഇരിങ്ങാലക്കുട), വീണാ ജോര്‍ജ് (ആറന്മുള ), വി.അബ്ദുള്‍ റഹ്മാന് (താനൂര്‍) എന്നിവരാണ് സിപിഐഎം മന്ത്രിമാര്‍.
പി.പ്രസാദ് (ചേര്‍ത്തല), കെ.രാജന് (ഒല്ലൂര്‍), ജി.ആര്.അനില്‍ (നെടുമങ്ങാട്), ജെ.ചിഞ്ചുറാണി (ചടയമംഗലം) എന്നിവരാണ് സിപിഐയുടെ മന്ത്രിസഭയിലെ സാന്നിദ്ധ്യം. കേരളാ കോണ്‍ഗ്രസില്‍ എമ്മില്‍ നിന്ന് റോഷി അഗസ്റ്റിന് (ഇടുക്കി), ജെഡിഎസില്‍ നിന്ന് കെ. കൃഷ്ണന്‍കുട്ടി (ചിറ്റൂര്‍), എന്‍സിപിയില്‍ നിന്ന് എ.കെ.ശശീന്ദ്രന് (ഏലത്തൂര്‍), ജനാതിപത്യ കേരളാ കോണ്‍ഗ്രസില്‍ ആന്റണി രാജു (തിരുവനന്തപുരം) എന്നിവര്‍ മന്ത്രിസഭയിലെത്തും. അഹമ്മദ് ദേവര്‍കോവില്‍ (കോഴിക്കാട് സൗത്ത്) ഐഎന്‍എല്ലിന്റെ പ്രതിനിധി.


