കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ കോണ്‍ഗ്രസ് ആത്മഹത്യ സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കരിങ്കൊടിയുമായി ഇവര്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ചാടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വില വര്‍ധനയ്ക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണ്. കേരളത്തില്‍ വര്‍ധിപ്പിച്ച നികുതി കുറക്കില്ല. കേന്ദ്രം നികുതി കൂട്ടുമ്പോള്‍ പ്രതിഷേധിക്കാത്തവരാണ് കേരളത്തില്‍ ഇന്ധന വില കൂടുമ്പോള്‍ മാത്രം പ്രതികരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
സ്വപ്നയുടെ ജോലി സംബന്ധിച്ചും ലൈഫ് മിഷന് കോഴ ഇടപാടുമായി ബന്ധപ്പെട്ടും പുറത്ത് വന്ന വാട്സ്ആപ്പ് തെളിവ് വ്യാജമാണ്. മുഖ്യമന്ത്രി സ്വപ്നക്ക് ജോലി നല്കാന് ശിവശങ്കറിനോട് പറഞ്ഞിട്ടില്ല. അന്വേഷണ ഏജന്‍സി വ്യാജ തെളിവാണ് കോടതിയില്‍ ഹാജരാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.