തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ട കോൺഗ്രസ് നേതാക്കളുടെ 31 അംഗ പാനലിന് രൂപം നൽകി കെ.പി.സി.സി. പ്രധാന വിഷയങ്ങളിലുള്ള പാർട്ടി നിലപാട് സംശയാതീതമായി വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ചർച്ചകളിൽ പങ്കെടുക്കേണ്ട നേതാക്കളുടെ പട്ടിക തയാറാക്കിയതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമ മേധാവികൾക്ക് അയച്ച കത്തിൽ അറിയിച്ചു.
പാനൽ ഇങ്ങനെ: ശൂരനാട് രാജശേഖരന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, രാജ്മോഹന്‍ ഉണ്ണിത്താന്, വി.ഡി സതീശന്, ജോസഫ് വാഴയ്ക്കന്, പി.സി വിഷ്ണുനാഥ്, ടി. ശരത്ചന്ദ്ര പ്രസാദ്, ടി.സിദ്ധിഖ്, കെ.പി അനില്‍കുമാര്‍, പന്തളം സുധാകരന്, പി.എം സുരേഷ്ബാബു, എ.എ ഷുക്കൂര്‍, സണ്ണി ജോസഫ്, കെ.എസ് ശബരീനാഥന്, ഷാനിമോള്‍ ഉസ്മാന്, പഴകുളം മധു, ജ്യോതികുമാര്‍ ചാമക്കാല, ഷാഫി പറമ്പില്‍, എം ലിജു, ഡോ. മാത്യു കുഴല്നാടന്, ബിന്ദു കൃഷ്ണ, പി.ടി തോമസ്, ലതിക സുഭാഷ്, അജയ് തറയില്‍, അനില്‍ ബോസ്, പി.എ സലീം,ദീപ്തി മേരി വര്‍ഗീസ്, ബി.ആര്.എം ഷഫീര്‍, കെ.പി ശ്രീകുമാര്‍, ജി.വി ഹരി, ആര്.വി രാജേഷ്