ആലപ്പുഴ: കുട്ടനാട് സിപിഎമ്മിലെ തര്‍ക്കം ഒത്തുതീര്‍പ്പായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടിപി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കുട്ടനാട് ഏരിയ കമ്മിറ്റി യോഗത്തിലാണ് ധാരണ. പന്ത്രണ്ട് മണിക്കൂറോളം നീണ്ട യോഗത്തിനൊടുവിലാണ് തര്‍ക്കം ഒത്തുതീര്‍പ്പായത്. മാസങ്ങളായി വിട്ടു നിന്ന നാല് ഏരിയ കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ സമ്മേളന കാലം മുതലുള്ള വിഭാഗീയ പ്രശ്നങ്ങള്‍ ചര്‍ച്ചയായി. ആറ് ലോക്കല്‍ കമ്മിറ്റികളിലെ അംഗങ്ങള്‍ പാര്‍ട്ടി വിടുന്നതായി കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.
പാര്‍ട്ടിയും, ബഹുജന സംഘടനകളും വിട്ടു പോകുമെന്ന് പറഞ്ഞവരെ ചേര്‍ത്ത് നിര്‍ത്താന്‍ യോഗം നിര്‍ദേശിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന നേത്യത്വം ഉറപ്പ് നല്കി. സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ യോഗം താക്കീത് നല്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ്.