തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി നയിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരമാനമെടുക്കാന്‍ യുഡിഎഫ് നേതൃയോഗം ഇന്നുംചേരും. ഓണ്‍ലൈനില്‍ ആണ് ഏകോപനസമിതി യോഗം യോഗം ചേരുക. പ്രതിപക്ഷ നേതാവ് വി ഡി സതീശന് യോഗ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. പ്രക്ഷോഭവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം.
അതേസമയം യുവജന സമരങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമുണ്ട്. മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള സമരമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഡല്‍ഹി സമരവുമായി യുഡിഎഫ് സഹകരിക്കാന്‍ സാധ്യതയില്ല.
ശശി തരൂര്‍ എംപിയും സമരത്തിനെതിരെ രംഗത്തെത്തി. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ വിധം വേട്ടയാടുമ്പോള്‍ എങ്ങനെയാണ് ഒരുമിച്ച് സമരം ചെയ്യുകയെന്നായിരുന്നു തരൂര്‍ ചോദിച്ചത്. ഒരുമിച്ച് സമരം ചെയ്യണമെങ്കില്‍ ഇങ്ങോട്ടുള്ള പെരുമാറ്റം നന്നാവണമെന്നും തരൂര്‍ പ്രതീകരിച്ചു.