തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ എസ്എഫ്ഐ പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. ആക്രമണത്തില്‍ കുത്തേറ്റ അഖിലിനെ ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മിറ്റി. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കോളേജില്‍ നിന്നും എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. കേരള സര്‍വകലാശാല യൂണിയന് ചെയര്‍മാനും, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ എ.ആര്.റിയാസിനെ 25 അംഗ കമ്മിറ്റിയുടെ കണ്‍വീനറായും, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം വീണയെ ജോയിന്റ് കണ്‍വീനറായും തിരഞ്ഞെടുത്തു. എ.ആര്.റിയാസ്, വീണ, ശില്പ, ജോബിന്, ചന്തു, അഞ്ചു, നിരഞ്ജന്, ജിനു, അഖില്‍, കൃഷ്ണപ്രിയ, അരുണ്‍, ഉമര്‍, അജയ്, വിഷ്ണു, ഉമൈര്‍, രാകേന്ത്, ജിജോ, അഭിജിത്ത്, ആര്യ, അനന്തു ഷാജി, ദില്‍ന, അമല്‍, നിതിന്‍, മിത മധു, റോഷന എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.
