മൂവാറ്റുപുഴ : സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പഞ്ചായത്ത് പ്രസിഡണ്ടിനെ അയോഗ്യനാക്കിയതിനെ തുടർന്ന് തിങ്കളാഴ്ച നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ അഞ്ചാം വാര്‍ഡ് മെമ്പര്‍ എം.എസ് അലിയാര് വിജയിച്ചു. എല്‍ഡിഎഫിലെ നാലാം വാര്‍ഡ് മെമ്പര്‍ ഇ.എം ഷാജിയെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് ഭരണം തിരികെ പിടിച്ചത്. 21 ൽ 11 വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി എം.എസ്. അലിയാരിനും 10 വോട്ട് എൽ.ഡി.എഫിലെ ഇ.എം.ഷാജിക്കും (സി.പി.എം) ലഭിച്ചു.
മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആയിരുന്ന പിഎം അസീസ് എൽഡിഎഫ് പിന്തുണയോടെ പ്രസിഡണ്ടായിരുന്നു. അസീസിന്റെ മറുകണ്ടം ചാടലും മുൻ വൈസ് പ്രസിഡൻറ് നിസമൈതീൻ്റെ വോട്ട് അസാധുവായതും യുഡിഎഫിനും കോൺഗ്രസിനും ഒരുപോലെ തലവേദന ആയിരുന്നു. മുൻധാരണ പ്രകാരം മുസ്ലിം ലീഗിലെ എം എസ് അലി പ്രസിഡൻറ് ആകേണ്ടിടത്താണ് അസീസ് പ്രസിഡണ്ട് ആയത്. മൂവാറ്റുപുഴ താലൂക്ക് സ്റ്റാറ്റിറ്റിക്ക്സ് ഓഫീസർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം.എസ് അലിയാരിന് യു.ഡി.എഫ്. പാർലമെന്റി പാർട്ടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മാത്യുസ് വർക്കി അദ്ധ്യക്ഷനായി. യു.ഡി.എഫ്. നേതാക്കളായ കെ.എം.അബ്ദുൽ മജീദ്, കെ.എം. സലിം, പി.എം. അമീറലി, സാബു ജോൺ , പി.എ. ബഷീർ, അഡ്വ.കെ.എം. ഹസൈനാർ, ഷാന്റി എബ്രഹാം, എം.എം. സീതി ഒ.എം.സുബൈർ, ഷാൻ പ്ലാക്കുടി, പി.എം.അബൂബക്കർ, എം.എച്ച്.അലി, നൗഷാദ് എള്ളുമല തുടങ്ങിയവർ പ്രസംഗിച്ചു.