മൂന്ന് മുന്നണികളേയും പിന്തള്ളി കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പി.സി. ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് വിജയിച്ചു. ജനപക്ഷം സ്ഥാനാര്‍ഥിയായ ഷോണ്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണു മത്സരിച്ചത്. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ഥികളെ പിന്നിലാക്കിയാണ് ഷോണിന്റെ വിജയം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളെയും പിന്തള്ളി വിജയം കൊയ്ത പിതാവിന്റെ പാത പിന്തുടര്ന്നാണ് ഷോണിന്റെ മിന്നുന്ന വിജയം. ഷോണ്‍ അടക്കം നാലു പേര് ജനപക്ഷത്തിനായി ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചിരുന്നു.


