പാലാ സീറ്റിലുറച്ച് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. പാലാ കേരള കോണ്‍ഗ്രസിന്റെ ഹൃദയ വികാരമാണെന്ന് റോഷി അഗസ്റ്റിന് എംഎല്‍എ പറഞ്ഞു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫിന് കൂടുതല്‍ സീറ്റുകിട്ടാന്‍ കേരള കോണ്‍ഗ്രസ് പരിശ്രമിക്കുമെന്നും റോഷി അഗസ്റ്റിന് പറഞ്ഞു
അതേസമയം പാലാ സീറ്റ് എന്‍സിപിയുടേതെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്റര്‍. പാലാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കമില്ല. സീറ്റ് വിട്ട് നല്കാന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും, മാണി സി കാപ്പന് പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കുമെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. ജോസ് കെ മാണി ഇടതു മുന്നണിയിലേയ്ക്ക് വന്നത് തങ്ങള്‍ക്ക് ഭീഷണിയാവില്ലെന്നും പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കി.


