നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ജമ്മു കശ്മീർ, ഝാർഖണ്ഡ്, ഹരിയാണ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളായിരിക്കും വൈകിട്ട് മൂന്നുമണിക്ക് വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കുക.ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന് വ്യക്തമാക്കിയിട്ടില്ല.
ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിലവിലെ സര്‍ക്കാരിന്റെ കാലാവധി നവംബര്‍ 3 നും 26 നുമായി അവസാനിക്കും. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ കാലാവധി 2025 ജനുവരി വരെ നീളും.കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതികളായിരിക്കും പ്രഖ്യാപിക്കുക. വയനാട് ഉപതിരഞ്ഞെടുപ്പ് ഇതിനൊപ്പം ഉണ്ടാകുമോ അതോ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നീളുമോ എന്ന കാര്യം ഉച്ചയ്ക്ക് അറിയാം.