കേരള ബ്ലാസ്റ്റേഴ്സ് സിലക്ഷന്‍ ട്രയല്‍സ് തടസ്സപ്പെടുത്തിയ പി.വി. ശ്രീനിജിന്‍ എംഎല്‍എയെ എറണാകുളം ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കും. പി.വി ശ്രീനിജന് എം.എല്‍.എ യോട് സ്ഥാനമൊഴിയാനാണ് പാര്‍ട്ടി നിര്‍ദ്ദേശം. സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തിരുന്ന് ശ്രീനിജീന്‍ നിര്ന്തരം ശല്യമാകുന്നു എന്നാണ് വിലയിരുത്തല്‍. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ബ്ലാസ്റ്റേഴ്സ് സിലക്ഷന്‍ ട്രയല്‍സ് തടസപ്പെടുത്തിയത്.
വിവാദങ്ങള്‍ സൃഷ്ടിക്കുകയും, പാര്‍ട്ടിയ്ക്ക് കളങ്കം വരുത്തുകയും ചെയ്ത നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയാണ് നേതൃത്വം കൈകൊണ്ടത്. എറണാകുളം ജില്ലയില്‍ പാര്‍ട്ടിയില്‍ നടക്കുന്ന വിഭാഗിയ പ്രവര്‍ത്തനങ്ങളെ നേതാക്കാളുടെ സാനിധ്യത്തില്‍ ജില്ല സെക്രട്ടറിയേറ്റിലും, ജില്ല കമ്മിയിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രൂക്ഷമായി വിമര്‍ശിച്ചു.
മിനി കൂപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട സി.എ.ടി.യു. നേതാവ് പി.കെ. അനില്‍ കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കി. ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനെ കേരള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കി.


