വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗംഗാ മാതാവ് ബിജെപി ശിക്ഷിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗംഗാ മാതാവിന്റെ സഹായത്തോടെയാണ് അധികാരത്തിലെത്തിയതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തവണ ബിജെപിയെ ഗംഗാ മാതാവ് ശിക്ഷിക്കും. ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും അവര്‍ പറഞ്ഞു.
വിദ്വേഷം നിറഞ്ഞതും ഭിന്നിപ്പ് രാഷ്ട്രീയവുമാണ് ബിജെപിയുടേതെന്നും അവര്‍ പറഞ്ഞു. സന്പന്നരെ മാത്രമാണ് ബിജെപി സംരക്ഷിക്കുന്നത്. പാവപ്പെട്ടവര്‍ക്കായി യാതൊരു പദ്ധതിയും ബിജെപി നടപ്പാക്കുന്നില്ല. 2014ല്‍ നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും ബിജെപി പാലിച്ചില്ലെന്നും മായാവതി കുറ്റപ്പെടുത്തി.


