കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ ആദ്യം ചോദ്യം ചെയ്യേണ്ടത് എകെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയുമെന്ന് എന്‍സിപി നേതാവ് പിസി ചാക്കോ. കരുണാകരനെതിരെ ആന്റണി ഗ്രൂപ്പും രമണ്‍ ശ്രവാസ്തവയ്ക്കെതിരെ സിബി മാത്യൂസ് അടക്കമുള്ളവരും നടത്തിയ ഗൂഢാലോചനയാണ് ചാരക്കേസ് എന്നും പിസി ചാക്കോ പറഞ്ഞു.
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പിസി ചാക്കോ.


