കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ഓഗസ്റ്റ് 15 ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് കെ സുധാകരന് പറഞ്ഞു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്നവര്‍ സഖാക്കളെ പറഞ്ഞ് പഠിപ്പിച്ചു. കോണ്‍ഗ്രസ് 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. സമസ്താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്പില്‍ കുമ്പിട്ട് പറയുന്നതിന് തുല്യമാണ് ഇതെന്നും കെ.സുധാകരന് തിരുവനന്തപുരത്ത് പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയില്‍ സന്ദേശം നല്‍കുകയായിരുന്നു കെ.സുധാകരന്.
കെപിസിസിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സേവാദള്‍ പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യദിന സംരക്ഷണ യാത്ര നടത്തി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വതന്ത്യദിന പ്രഭാഷണത്തിന്റെ പുനസംപ്രേക്ഷപണത്തിന് ശേഷം കെപിസിസി ആസ്ഥാനത്ത് 75 ദീപങ്ങള്‍ തെളിയിച്ചു.


