മാധ്യമ വേട്ടയും സൈബര്‍ ആക്രമണവും ഇന്ന് ഏതൊരാളും എപ്പോള്‍ വേണമെങ്കിലും നേരിടേണ്ടി വരുന്ന ഒന്നായി മാറിക്കഴിഞ്ഞു. വസ്തുതകള്‍ക്ക് നിരക്കാത്തതും യാഥാസ്ഥിതി എന്തെന്ന് തിരയാതെയുമുള്ള സൈബര്‍ ആക്രമണങ്ങള്‍ പലപ്പോഴും സഹിക്കാവുന്നതിന് അപ്പുറമാണ്. ആരോപണങ്ങളിലെ വസ്തുത അന്വേഷിക്കാതെയുള്ള ആക്രമണം, ഇതിന് ഇരകളാകുന്നത് ഒന്നുമറിയാത്ത അവരുടെ കുടുംബവും കൂടിയാവും. അല്ലെങ്കിലും സൈബര്‍ ആക്രമണത്തില്‍ കുടുബത്തെ ഇരകളാക്കുന്നത് ഇന്ന് ഒരു ട്രെന്‍ഡായി മാറിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയായ പി.വി. ശ്രീനിജനാണ് കുന്നത്തുനാട് എംഎല്‍എയ്ക്കെതിരെ തുറന്ന കത്തുമായി രംഗത്ത് വന്നിട്ടുള്ളത്. താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ചുള്ള ശ്രീനിജന്റെ കത്ത് ഇങ്ങനെ:
ഒരു തുറന്ന കത്ത്,
കുന്നത്തുനാട് MLA യുടെ FB പേജിന്റെ ലിങ്ക് ഇന്നെനിക്ക് (14-08-2020) ഒരു സുഹൃത്ത് അയച്ചുതന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും കടന്നുപോയ ‘ദുഃഖഭാരത്തിന്റെ’ നാള്‍വഴികളാണ് അതില്‍ പറഞ്ഞിരിക്കുന്നത്. സൈബര്‍ ഗുണ്ടകള്‍ തന്റെ ഭാര്യയെ ആക്രമിക്കുന്നു, നിരന്തരം വേട്ടയാടുന്നു, കരഞ്ഞിരിക്കുന്ന അവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല…. അങ്ങനെ പോകുന്നു ‘ലേഖനം’.
വായിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകാന്‍ ചെറിയൊരു ഓര്‍മ്മപ്പെടുത്തല്‍ നല്ലതാണന്നു തോന്നുന്നു.
ഏകദേശം പത്തുവര്ഷങ്ങല്ക്കു മുന്‍പ് അതായതു 2011 നിയമസഭ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പ്….. ‘എനിക്ക് അന്നമനടയില്‍ ഒരു റിസോര്‍ട്ട് ഉണ്ടെന്നും അത് ഞാന്‍ അനധികൃതമായി സമ്പാദിച്ചതാണന്നും, ചാലക്കുടി പുഴ കൈയേറി നിര്മിച്ചതാണന്നും പറഞ്ഞുകൊണ്ട് ഏഷ്യാനെറ്റില്‍ ഒരു വാര്‍ത്ത വരികയുണ്ടായി. തുടക്കത്തില്‍ ഒരു ചെറിയ ന്യൂസ് ആയി വന്നത് പിന്നീട് മറ്റ് ചാനലുകള്‍ കൂടി ഏറ്റെടുത്ത് ഒരാഘോഷമാക്കി മാറ്റി. അന്ന് സംസ്ഥാന യൂത്ത് കോണ്‍ഗ്ഗ്രസ്സിന്റെ വൈസ് പ്രസിഡന്റെ ആയിരുന്ന ഞാന്‍ ആരോപണം വന്ന ഉടനെ ഏതന്വേഷണത്തേയും നേരിടാം എന്നറിയിക്കുകയും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവയ്ക്കുകയുമുണ്ടായി. (പിന്നീട് എനിക്കെതിരെ വന്ന ആരോപണങ്ങളെല്ലാം കോടതികളും ട്രൈബ്യൂണലും തള്ളുകയുണ്ടായി.. പക്ഷെ അതാരും ന്യൂസാക്കിയില്ല).
ഈ ന്യൂസ് വരുമ്പോള്‍ ഞാനും 9 മാസം പൂര്‍ണ്ണ ഗര്‍ഭിണിയായ എന്റെ ഭാര്യ, ഒന്നരവയസ്സുള്ള മൂത്തമകള്‍ കാത്തു, വാഴക്കാലയിലുള്ള ഞങ്ങളുടെ വീട്ടില്‍ ഒറ്റക്ക്, അന്ന് ഞങ്ങള്‍ നേരിട്ട മാധ്യമവേട്ടയാടലൊന്നും MLAയും ഭാര്യയും നേരിടേണ്ടി വന്നിട്ടില്ലായിരിക്കും. പ്രസവവേദന അനുഭവിച്ചിരിക്കുന്ന ഭാര്യയെ ഒന്ന് ആശുപ്രത്രിയില്‍ കൊണ്ടു പോകാന്‍ പറ്റാത്ത തരത്തില്‍ വീടിനുചുറ്റും കൂട്ടം കൂടിയിട്ടിരുന്ന OB വാനുകള്‍, നിരന്തരം കൊടുത്തുകൊണ്ടിരുന്ന ഫ്ലാഷ് ന്യൂസുകള്‍, അങ്ങനെ എന്തെല്ലാം. സ്വബോധം ഉള്ള ഏതൊരാള്‍ക്കും സമനില തെറ്റി പോകുന്ന അവസ്ഥ പക്ഷെ ആത്മഹത്യക്ക് ഞാനോ ഭാര്യയൊ ശ്രമിച്ചില്ല നേരിടാന്‍ തീരുമാനിച്ചു. കടുത്ത മാനസിക സമ്മര്ദ്ധങ്ങളിലൂടെയെല്ലാം കടന്നു പോയി, ദില്ലിയിലെ ഫ്ലാറ്റില്‍ പുറത്തിങ്ങാതെ രണ്ടുവര്‍ഷത്തോളം, പിന്നീട് എന്നെതന്നെ നഷ്ടമാകും എന്ന് തോന്നിയ സമയം മാനസിക സംഘര്‍ഷം കുറക്കാന്‍ കൂട്ടായി കിട്ടിയ ക്യാമറയുമായി ഞാന്‍ നടത്തിയ ചെറുയാത്രകള്, ഞാന്‍ എടുത്ത വന്യജീവികളൂടെ ചിത്രങ്ങള്‍ എല്ലാം എനിക്ക് പുതു അനുഭവങ്ങളായിരുന്നു.
തിരിച്ച് വിഷയത്തിലെക്ക് വരട്ടെ, അന്ന് എനിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്ന സമയം മാര്‍ച്ച് മാസം 2011 ല്‍ വാഴക്കാലയിലുള്ള ഞങ്ങളുടെ വീട്ടില്‍ എന്നെ കാണാന്‍ ഒരു വ്യക്തി എന്റെ വീട്ടില്‍ വരുന്നു അദ്ദേഹത്തിന്റെ പേര് ആന്റോ ജോസഫ്, (സിനിമ നിര്‍മ്മാതാവ്) ഞാന്‍ ആദ്യമായി കാണുന്ന ഒരാള്‍ അദ്ദേഹം പറഞ്ഞുതുടങ്ങി ‘കുന്നത്തുനാട്ടില്‍ ഇപ്രാവശ്യം മത്സരിക്കുന്നത് ശ്രീ സജീന്ദ്രനാണന്നും നിങ്ങളുടെ സഹായം വേണമെന്നും” അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവിയെന്ന നിലയില്‍ തീര്‍ച്ചയായും എന്റെ സഹായം ഉണ്ടാകും എന്ന് ഞാന്‍ ഉറപ്പു കൊടുത്തു. അപ്പോള്‍ ശ്രീ ആന്റോ പറഞ്ഞു ‘സജീന്ദ്രന് പുറത്ത് കാറിലുണ്ട് ഒന്നു വിളിച്ചോട്ടെ എന്ന്” അങ്ങനെ ആന്റൊ സജീന്ദ്രനെ കൂട്ടി എന്റെയടുത്ത് വന്ന് സഹായം ആഭ്യര്ത്ഥിക്കുകയും സൗഹൃദപരമായി പിരിയുകയും ചെയ്തു. ആ തിരഞ്ഞെടുപ്പില്‍ എന്നാല്‍ കഴിയുന്ന തരത്തില്‍ ആ തിരഞ്ഞെടുപ്പില്‍ സജീന്ദ്രനെ സഹായിച്ച ഒരാളാണ് ഞാന്‍, കഴിയുന്നത്ര ആളുകളെ ഫോണില്‍ വിളിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. കുന്നത്തുനാട്ടിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കറിയാം ഞാന്‍ അവിടെ എന്തുചെയ്തു എന്ന്. എന്നാല്‍ MLA ആയതിശേഷം ഒരിക്കല്‍പോലും പിന്നെ കാണുകയാ വിളിക്കുകയോ ചെയ്തിട്ടില്ല.
നല്ല സ്വഭാവം
ഉപയോഗിക്കുക
വലിച്ചെറിയുക
കഷ്ടം
എന്നെ കുറിച്ച് വാര്‍ത്തകള്‍ പടച്ചു വിടുമ്പോള്‍, എന്റെ ഭാര്യയ ഒരു സ്ത്രീയാണന്നും ആവള് പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നുവെന്നും ഒന്നര വയസ്സുള്ള മറ്റൊരു പെണ്‍കുഞ്ഞ് കൂടി ഞങ്ങള്‍ക്ക് ഉണ്ട് എന്ന പരിഗണനയൊന്നും ആരും നല്‍കിയില്ല. രണ്ട് വട്ടം വൈക്കത്ത് നീന്ന് തോറ്റ കോട്ടയത്തുകാരാനായ സജീന്ദ്രനെ കുന്നത്തുനാട്ടിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി എറണാകുളത്തെ ഒരു ഉഇഇ ജനറല്‍ സെക്രട്ടറിയെ കൂടെ നിര്‍ത്തി മാധ്യമങ്ങളിലുള്ള നിങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്ത് നിങ്ങള്‍ കളിച്ച വ്യത്തികെട്ട രാഷ്ട്രീയ ചതിയുടെ കഥകള്‍ അറിയാന്‍ ഞാന്‍ അല്പം വൈകിപ്പോയി.
സജീന്ദ്രന് കാണുന്നതിന് മുന്‍പ് കുന്നത്തുനാട്ടിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുമായി ആത്മബന്ധമുള്ള ഒരാളാണ് ഞാന്‍, ആ ബന്ധങ്ങള്‍ ഇപ്പോഴും ഞാന്‍ തുടരുന്നു. ഒരേ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന ഒരു സഹപ്രവര്‍ത്തകനെ ചതിയിലൂടെ പുറത്താക്കി ഇല്ലാകഥകള്‍ മെനഞ്ഞ് പുറകില്‍ നിന്ന് കുത്തിയിട്ട് ഗാന്ധിസം പറയുന്നോ..?
എനിക്ക് നഷ്ടമായത് രാട്രീയം മാത്രമല്ല എന്റെ അഭിമാനം എന്റെ പൊതുജീവിതം അങ്ങനെ ഒത്തിരി…
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുവേണ്ടി കുന്നത്തുനാട്ടില്‍ പ്രചരണത്തിനിറങ്ങിയ നാള് മുതല്‍ നിങ്ങളുണ്ടാക്കിയ പഴയ മാധ്യമ കഥകള്‍ വീണ്ടും പുറത്തെടുത്ത് എന്നെ നിരീക്ഷിക്കാന്‍ പ്രദേശിക ലേഖകന്‍ പണം വാഗ്ദാനം ചെയ്തപ്പോഴും പോലീസിനെ കൊണ്ട് എന്റെ വീട് റെയ്ഡ് ചെയ്യിച്ചപ്പോഴും ഒരു കാര്യം നിങ്ങള്‍ വിട്ടുപോയി, കരുത്തുറ്റ ഒരു പ്രസ്ഥാനത്തിന്റെ പിന്‍ന്തുണ, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പിന്‍ന്തുണ നിങ്ങളുടെ പഴയ സഹപ്രവര്ത്തകന് കൂട്ടായുണ്ടന്ന്.
നിങ്ങള്പറഞ്ഞതു പോലെ മാധ്യമ, സൈബര്‍ ആക്രമണങ്ങളില്‍ പതറാതെ ആത്മഹത്യക്ക് ശ്രമിക്കാതെ എന്നെ നടക്കാന്‍ പഠിപ്പിച്ചത് ഒരു പ്രസ്ഥാനമാണ് ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ CPI (M) ഉം മറ്റ് ഇതുപക്ഷപ്രസ്ഥാനങ്ങളും. രാഷ്ട്രീയത്തില്‍ വേണ്ടുന്ന നേരും നെറിയും നിങ്ങളെ പ്പോലുള്ള ആളുകള്‍ കൈവിടുമ്പോള്‍ എന്നേപ്പോലെ ബലിയാടാകുന്ന അനവധി ആളുകള്‍ കോണ്‍ഗ്രസ്സില്‍ ഉണ്ടായികൊണ്ടിരിക്കുന്നു.
ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ എനിക്ക് കഴിയും ങഘഅയും ഭാര്യയും ഒഴിച്ച് വേറൊരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും ഞാന്‍ അവരെ ഉപദ്രവിച്ചെന്ന് പറയാന്‍ സാധിക്കുകയില്ല, കാരണം അവര്‍ക്ക് എന്നെ നന്നായിട്ടറിയാം, പക്ഷെ അവര്‍ നിങ്ങളെ ഓര്‍ത്തല്ല അവര്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ ഓര്‍ത്തുമാത്രം നിശബ്ദമായിരിക്കുന്നു, അതിലെനിക്ക് പരാതിയില്ല.
കളമശ്ശേരി കോണ്‍സ്സ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന എന്റെ അച്ഛന് പിടിപ്പിച്ച മൂവര്‍ണ്ണ കൊടി 32-ാം വയസ്സില്‍ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നതിനുപിന്നിലുള്ള ചതിയുടെ കഥകള്‍ എല്ലാവരും അറിയട്ടെ.
MLAയുടെ സഹധര്‍മ്മിണിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വിമര്‍ശനം വന്നപ്പോള്‍ ആത്മഹത്യ, കരച്ചില്, ജോലി ഉപേക്ഷിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍. MLAയുടെ അടുത്ത് ഒരു കാര്യം ചോദിക്കട്ടെ… ഈ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് എആയില് വന്ന് അപവാദം പറഞ്ഞ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയെകുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം വരുമ്പോള്‍ ഇത്ര അസഹിഷ്ണ വരുവാനും അതിനെതിരെ പരാതി പറയുവാനും എന്തു യോഗ്യതയാണ് ഉള്ളത്. മറ്റുള്ളവരുടെ വീട്ടിലുള്ളവരെ കുറിച്ച് നിങ്ങള്‍ വിടുവായത്തരം പറയുമ്പോള്‍ തിരിച്ച് ഇത്തരരത്തിലുള്ള വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കണം.
സഹപവര്ത്തകരെ പിന്നില്‍ നിന്ന് കുത്താതെ, മാധ്യമ വേട്ടനടത്താതെ, കോണ്‍ഗ്രസ്സ് നേതാക്കന്‍മ്മാരെ നിരീക്ഷിക്കാന്‍ ആളെ നിയോഗിക്കാതെ, ജാതിചിന്തകള്‍ ഉള്ളില്‍ വക്കാതെ, വിശ്വസിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ഒന്നിനും കൊള്ളാത്തതാണന്ന് പറയുകയും പറയിപ്പിക്കാതെയും ഇനിയെങ്കിലും നല്ല ജനപ്രധിനിധിയായി കുന്നത്തുനാട്ടിലുള്ളവര്ക്ക് ഉപകാരങ്ങള്‍ ചെയ്യാന്‍ നോക്കൂ…!
അഡ്വ പി.വി. ശ്രീനിജിന്‍,
മാധ്യമവേട്ടയുടെ ഒരു ഇര


