ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ഗണേശനെ മാറ്റി. തിരുവനന്തപുരത്ത് പാലോട് ചേര്‍ന്ന സംസ്ഥാനത്തെ ആര്.എസ്.എസ് പ്രചാരകരുടെ യോത്തിലാണ് തീരുമാനം. സാമ്പത്തിക തിരിമറി ഉള്‍പ്പെടെ ഗണേശന് ആരോപണ വിധേയനായിരുന്നു. കെ.ആര്. ഉമാകാന്തന്‍ മാറിയ ശേഷം നാലുവര്‍ഷമായി ബി.ജെ.പി സംഘടനാ സെക്രട്ടറിയായിരുന്നു കാസര്‍കോടുകാരനായ ഗണേശന്.
സഹസംഘടനാ സെക്രട്ടറി കെ.സുഭാഷിന് സംഘടന സെക്രട്ടറിയുടെ ചുമതല നല്കി. കണ്ണൂര്‍ക്കാരനായ സുഭാഷ് ദീര്‍ഘനാളായി സംഘ പ്രചാരകനാണ്. സഹപ്രാന്ത പ്രചാരകരനായ എ. വിനോദ്, സ്വദേശി ജാഗരണ്‍ മഞ്ച് ഭാരവാഹി എ. ജയകുമാര്‍ എന്നിവരെയും പരിഗണിച്ചിരുന്നു.