മൂവാറ്റുപുഴ: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്‍ഡിഎഫ് മണ്ഡലം ജാഥയ്ക്ക് വന്‍ വരവേല്പ്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ജനങ്ങളിലെത്തിച്ചും മൂവാറ്റുപുഴ മണ്ഡലത്തിന്റെ പദ്ധതികളെ പിന്നോട്ടടിപ്പിയ്ക്കുന്ന മാത്യു കുഴല്നാടന് എംഎല്‍എയുടെ നടപടികള്‍ തുറന്നു പറഞ്ഞുമാണ് ജാഥ ഓരോ കേന്ദ്രങ്ങളിലുമെത്തുന്നത്. കനകീയസര്ക്കാരിന്റെ നേട്ടങ്ങളെ അംഗീകരിച്ച് നിറഞ്ഞ മനസോടെയാണ് ജനങ്ങള്‍ ജാഥയെ വരവേല്‍ക്കുന്നത്.
തിങ്കള്‍ രാവിലെ പോത്താനിക്കാട് നിന്ന് തുടങ്ങിയ ജാഥ പര്യടനം സിപിഐ എം ഏരിയ കമ്മിറ്റി അംഗം സി കെ സോമന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം കെ സിജു അധ്യക്ഷനായി. തുടര്‍ന്ന് പുളിന്താനം, കാലാമ്പൂര്, അഞ്ചല്‍പ്പെട്ടി, ആയവന പള്ളിത്താഴം, കല്ലൂര്‍ക്കാട് ടൗണ്‍, കലൂര്‍, നാഗപ്പുഴ, അച്ചന്‍കവല, മടക്കത്താനം എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് വാഴക്കുളത്ത് സമാപിച്ചു. സമാപന യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ഇ കെ ഷാജി അധ്യക്ഷനായി.
ജാഥാംഗങ്ങളായ കെ പി രാമചന്ദ്രന് , കെ എന്‍ ജയപ്രകാശ്, സജി ജോര്‍ജ്, എം ആര് പ്രഭാകരന്, ജോളി പൊട്ടയ്ക്കല്‍, ഷൈന്‍ ജേക്കബ്, കെ കെ ശശി, വില്‍സണ്‍ നെടുങ്കല്ലേല്‍, കെ പി ജയിംസ്, വി കെ വിജയന്, കെ ടി രാജന്, അനിഷ് എം മാത്യു, വില്‍സണ്‍ ഇല്ലിക്കല്‍ ,ഫെബിന് പി മുസ, ടി പ്രസാദ്, എം കെ മധു, ജാഥ ക്യാപ്റ്റന്‍ ഷാജി മുഹമ്മദ് തുടങ്ങിയവര്‍ സ്വീകരണ യോഗങ്ങളില്‍ സംസാരിച്ചു.
ജാഥ ചൊവ്വാഴ്ച്ച സമാപിയ്ക്കും. രാവിലെ എട്ടിന് ആവോലിയില്‍ നിന്ന് പര്യടനം തുടങ്ങും.തുടര്‍ന്ന് ആനിക്കാട്, അടുപ്പറമ്പ്, കോട്ടപ്പുറം, കിഴക്കേക്കര റേഷന്‍കടപടി, മൂവാറ്റുപുഴ ആരക്കുഴ കവല, കച്ചേരിത്താഴം, ചാലിക്കടവ് പാലം, വെള്ളൂര്‍ക്കുന്നം, വാഴപ്പിള്ളി എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് കടാതി കുര്യന്‍മലയില്‍ സമാപിയ്ക്കും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.


