തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30യ്ക്ക് രാജ്ഭവനിലെ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. ഉദയനിധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആര്.എന്‍. രവി അംഗീകരിച്ചിരുന്നു.
മന്ത്രിപദമെന്നത് ഒരു അധികാരസ്ഥാനം എന്നതല്ലാതെ, ഉത്തരാവിദത്തത്തോടെയാണ് കാണുന്നതെന്ന് ഉദയനിധി ട്വീറ്റ് ചെയ്തു.
2021ലാണ് ഡിഎംകെ ടിക്കറ്റില്‍ ആദ്യമായി ഉദയനിധി മത്സരിക്കുന്നത്. മുത്തച്ഛന് കരുണാനിധിയുടെ മണ്ഡലമായ ചേപ്പക്- തിരുവള്ളികേനിയിലെ എംഎല്‍എയാണ് ഉദയനിധി സ്റ്റാലിന്.


