മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ പൊതു കളിസ്ഥലം സ്ഥാപിയ്ക്കുക, കല്ലൂര്‍ക്കാട് എഇഒ ഓഫീസിനും സബ് ട്രഷറി ഓഫീസിനും സ്വന്തമായി കെട്ടിടം നിര്‍മ്മിയ്ക്കുവാനും നടപടിയെടുക്കണമെന്നും സിപിഎം കല്ലൂര്ക്കാട്ലോക്കല് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി എസ് രത്നാകരന് നഗറില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറിയറ്റ് അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. എസ് പ്രശാന്ത്, പി ആര് പങ്കജാക്ഷി, ഷൈനി ബിജു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ എം ആര് പ്രഭാകരന്, ടി എന്‍ മോഹനന്, ആര് സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി പ്രസാദിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.13 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കെഎന്‍ആര്‍ പിള്ള നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ല പ്രസിഡന്റ് മുഹമ്മദ് അഫ്സല് ഉദ്ഘാടനം ചെയ്തു. എസ് പ്രശാന്ത് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്, എം ആര് പ്രഭാകരന്, ടി പ്രസാദ്, കെ കെ അനില്‍ കുമാര്‍, ജോസ് ജേക്കബ് എന്നിവര്‍ സംസാരിച്ചു.


