മൂവാറ്റുപുഴ : നഗരസഭ വാഹനം ചെയർമാൻ ദുരുപയോഗം ചെയ്തെന്ന ഭരണപക്ഷ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ ആരോപണം വിവാദമായി. വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് മുനിസിപ്പൽ ചെയർമാൻ പി .പി . എൽദോസിനെതിരെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അബ്ദുൽ സലാമാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ഇതോടെ ഭരണപക്ഷത്ത അസ്വൈരാസ്യങ്ങൾ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.
ഇതോടെ ചെയർമാൻ രാജി Implementation
പ്രതിപക്ഷ അംഗങ്ങൾ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ചു ധർണ നടത്തി. ചെയർമാൻവാഹനം ദുരുപയോഗം ചെയ്തുവെന്നാരോപിച്ച സാഹചര്യത്തിൽ ചെയർമാൻരാജിവയ്ക്കണമെന്നാ ആവശ്യപെട്ടായിരുന്നു പ്രതിപക്ഷം കൗൺസിൽ ഹാളിനുമുന്നിൽ സമരം നടത്തിയത് . വിഷയത്തിൽ തെഞ്ഞെടുപ്പ് കമ്മീഷന്നെ സമീപിക്കാൻ ഒരുങ്ങുകയാണ് എൽ ഡി എഫ് നേതൃത്വം ..
പ്രതിപക്ഷ നേതാവ് ആർ. രാഗേഷ് , പി.വി രാധാക്യഷ്ണൻ ,കെ.ജി. അനിൽകുമാർ , പി.എം. സലിം, , ജാഫർ സാദിക് , നിസ അഷറഫ്, മീരാകൃഷ്ണൻ , ഫൗസിയ അലി, നെജില, സുധാര രഘുനാഥ്, ന്നെ ജില അലിയാർ, സിബി കെ. സണ്ണി തുടങ്ങിയ സംസാരിച്ചു .