മാനന്തവാടിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തെയും പൊലിസിനെയും വിമര്‍ശിച്ച് എല്‍ഡിഎഫ് വയനാട് ജില്ലാ കണ്‍വീനര്‍. ജില്ലാ ഭരണകൂടത്തിനും പൊലിസിനും ഗുരുതര വീഴ്ച പറ്റിയതായി എല്‍ഡിഎഫ് വയനാട് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുകയായിരുന്നു. ജില്ലാ ഭരണകൂടം വാര്‍ത്താസമ്മേളനം നടത്തിയത് കൊണ്ട് ജാഗ്രതയുണ്ടാവുമെന്ന് കരുതുന്നത് ശരിയല്ലെന്നും കൊവിഡ് ബാധിച്ച യുവാവിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിത്തത് തിരിച്ചടിയായെന്നും കെ വി മോഹനന് വിമര്‍ശിച്ചു

