കൊച്ചി: കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മാരത്തോണ്‍ ചര്‍ച്ചകളുമായി കോണ്‍ഗ്രസ് ദേശിയനേതൃത്വം. ആവശ്യമായ മാറ്റങ്ങളോടെ പ്രശ്ന പരിഹരത്തിനാണ് ശ്രമം. ഇതോടെ സ്ഥാനമേറ്റവരടക്കം സംസ്ഥാനത്തെ ഇരുപതോളം ബ്ലോക്ക് പ്രസിഡന്റമാര്ക്ക് സ്ഥാനം നഷ്ടമാകും.
ചര്‍ച്ചകള്‍ക്കും ആവശ്യമായ മാറ്റങ്ങള്‍ക്കും തയ്യാറെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ബളോക്ക് പ്രസിഡന്റ് നിയമനങ്ങളില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ പരിശോധിക്കാമെന്നും അദ്ധേഹം പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കില്ലന്നും ഗ്രൂപ്പ് രാഷ്ട്രീയം അംഗീകരിക്കില്ലെന്നും താരിഖ് അന്‍വര്‍ ആവര്‍ത്തിച്ചു.
അതിനിടെ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ കെപിസിസി നേതൃത്വവും ഗ്രൂപ്പുകളും തമ്മിലുള്ള ഭിന്നത പരസ്യമാക്കി ഗ്രൂപ്പ് നേതാക്കള്‍. പുതിയതായി നിയമിതരായ ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കായി ആലുവയില്‍ നടത്തിയ പഠനക്യാംപ് ഒരുവിഭാഗം ഗ്രൂപ്പ് നേതാക്കള്‍ ബഹിഷ്കരിച്ചിരുന്നു.