മുവാറ്റുപുഴ : ഇന്ത്യ എന്ന ആശയത്തെ ഉൾകൊള്ളുന്ന മുഴുവൻ ജനങ്ങളും മോദിയെ താഴെയിറക്കുന്നതിന് പ്രതിഷേധ സ്വരം ഉയർത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം. പൗരത്വ ബിൽ നടപ്പിലാക്കുന്നതിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎയുടെ വന്ദേ മാതരം സത്യാഗ്രഹ സമരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘ പരിവാറിന് ആശയ പാപ്പരാത്തമാണ്. ഇന്ത്യൻ പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് അനുവദിക്കില്ല. ഇന്ത്യ എല്ലാവരുടേതുമാണ്. തെരഞ്ഞെടുപ്പ് ലാക്കാക്കി വർഗീയത വളർത്താനാണ് മോദിയും ആർഎസ്എസും ശ്രമിക്കുന്നതെങ്കിൽ ഈ തെരഞ്ഞെടുപ്പിലൂടെ മോദിയെ ഇന്ത്യൻ ജനത താഴെയിറക്കുമെന്നും ബൽറാം പറഞ്ഞു. ഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതുവാനാണ് സംഘ പരിവാർ ശ്രമമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. പൗരത്വ ബിൽ നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കാതെ സർവ്വ ശക്തിയും ഉപയോഗിച്ച് കോൺഗ്രസ് പാർട്ടി പ്രതിരോധിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഐഡന്റിറ്റിയും സംഘ പരിവാറിന്റെ ആശയവും തമ്മിലാണ് മത്സരം. പൗരത്വ ബില്ലിനെതിരെ ഉച്ചത്തിലുള്ള പ്രതിഷേധം ഉയർന്ന മണ്ണാണ് മുവാറ്റുപുഴയുടേത് എന്നും എംഎൽഎ പറഞ്ഞു. യുഡിഎഫ് ചെയർമാൻ കെ.എം സലിം, യുഡിഎഫ് കൺവീനർ കെ.എം അബ്ദുൾ മജീദ്, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ.എസ് സിയാദ്, ടി.എം സക്കീർ ഹുസൈൻ, ഉല്ലാസ് തോമസ്, അബിൻ വർക്കി, ജോസ് വള്ളമറ്റം, എം.എസ് സുരേന്ദ്രൻ, ബേബി ജോൺ, തോംസൺ പീച്ചാംപിള്ളി, എ. മുഹമ്മദ് ബഷീർ, പി.എം അമീർ അലി, ജോസ് പെരുമ്പിള്ളിക്കുന്നേൽ, സാബു ജോൺ, സുഭാഷ് കടയ്ക്കോട്, പി.എ ബഷീർ, എം.എം സീതി, ഒ.എം സുബൈർ, ടി.എം ഹാഷിം, പി.പി എൽദോസ്, സിനി ബിജു, പായിപ്ര കൃഷ്ണൻ, കെ.എം പരീത്, മുഹമ്മദ് പനക്കൻ എന്നിവർ സംസാരിച്ചു.
******


