ന്യൂഡെല്‍ഹി: എന്‍.ഡി.എ സര്‍ക്കാര്‍ ഫ്രാന്‍സുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് റഫാല്‍ വിമാനങ്ങള്‍ വേഗത്തിൽ ലഭിക്കില്ല എന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിമാനം ലഭ്യമാക്കുന്നതില്‍ നേരത്തേയുള്ള കരാറാണ് മികച്ചത്.
ഉദ്യോഗസ്ഥരുടെ വിയോജന കുറിപ്പിൽ ഇത് വ്യക്തമാണ്. സി.എ.ജി റിപ്പോർട്ട് പോലും ഇത് സമ്മതിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാലില്‍ മോദി ചര്‍ച്ചക്ക് തയ്യാറാകണമെന്ന് രാഹുല്‍ വെല്ലുവിളിച്ചു. കുറ്റം ചെയ്തതിലെ ആത്മനിന്ദയുമായാണ് മോദി സഭയിലിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

