ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് സിപിഐ. സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്‍കുന്നുവെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ഏകമതത്തില്‍ വിശ്വസിച്ച ഗുരുവിനെ അനാവശ്യചര്ച്ചയിലേക്ക് വലിച്ചിടുകയാണ്. വെള്ളാപ്പള്ളിയുടേത് ഇടുങ്ങിയ മനസെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം മന്ത്രി ജലീല്‍ സ്വന്തം സമുദായത്തെ മാത്രം സ്നേഹിക്കുന്നയാളാണെന്ന് വെള്ളാപ്പള്ളി നടേശന്. സാമൂഹിക ക്ഷേമമല്ല, സ്വന്തം സമുദായ സ്നേഹമാണ് ജലീലിന്റേതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കു ജലീല്‍ സ്വന്തം സുഹൃത്തിനെയാണ് നിയമിച്ചത്. ശ്രീനാരായണ ദര്‍ശനങ്ങള്‍ അറിയുന്ന ഒരാളെയാണ് ഈ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.


