കിറ്റെക്സ് വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഇങ്ങനെയൊരു സംവാദം മുന്പോട്ട് കൊണ്ടു പോകുന്നത് സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഏത് സര്‍ഗാത്മകമായ വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യും.
എന്നാല്‍ നാടിനെ തകര്‍ക്കാനുള്ള വിമര്‍ശനങ്ങള്‍ തള്ളിക്കളയും. നാടിനെതിരായ പ്രചാരണങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കാനാണ് കിറ്റെക്സ് എംഡിയുടെ ശ്രമമെന്നും പി. രാജീവ് പറഞ്ഞു.