കൊല്ലം: ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയാണ്. മുഖ്യമന്ത്രി മൗനം വെടിയണമെന്നും സതീശന് ആവശ്യപ്പെട്ടു.
സതീശന് പറഞ്ഞത്
കേരളത്തിന്റെ പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടാണ് സംഭവം. ദൃക്സാക്ഷികള്‍ ഒന്ന് പറയുന്നു, ഡിജിപി ഒന്ന് പറയുന്നു, എഫ്ഐആറില്‍ മറ്റൊന്ന് എഴുതുന്നു. സംഭവ സമയം പൊലീസ് എവിടെയായിരുന്നു ഹോംഗാര്‍ഡിന് വരെ കുത്തേറ്റു. ജീവനക്കാര്‍ക്ക് സംരക്ഷണം നല്കാന് പൊലീസിനായില്ലെന്നും വാതില്‍ അടച്ച് രക്ഷപ്പെട്ടവരില്‍ പൊലീസുമുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.