
മൂവാറ്റുപുഴ: ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഞായറാഴ്ച ഇടുക്കി മണ്ഡലത്തില്‍ പര്യടനം നടത്തും. വൈകിട്ട് 5 മണിക്ക് അടിവാട്., 6.30ന് കോതമംഗലം, 7.30നു കാലാമ്പൂര് ചിറക്കല്‍ എന്നിവിടങ്ങളില്‍ നടക്കുന്ന യുഡിഎഫ് യോഗങ്ങളില്‍ മുനവ്വറലി തങ്ങള്‍ പ്രസംഗിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദ് അറിയിച്ചു.

