ആര്.എസ്.എസ് അനകൂല പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് രാഷ്ട്രീയകാര്യ സമതിയില്‍ വിമര്‍ശനം. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ശശി തരൂര്‍ വിവാദം, വിഴിഞ്ഞം സമരം, സര്‍വകലാശാല വിവാദം തുടങ്ങിയവയും ഇന്നു ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ചയായി.
അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണ് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നത്. കെ. സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം സിപിഎമ്മിന്റെ ലീഗ് അനുകൂല പ്രസ്താവനയില്‍ ലീഗ് നേതൃത്വം തന്നെ മറുപടി നല്‍കിയതാണെന്ന് യോഗത്തിന് ശേഷം കെ മുരളീധരന് എം.പി പറഞ്ഞു. സമകാലീന രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്ക്കുന്ന എല്ലാ വിഷയങ്ങളും രാഷ്ട്രീയ കാര്യസമിതിയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് കെ മുരളീധരന് വ്യക്തമാക്കുന്നത്.
”പാര്‍ട്ടി ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങും. ലീഗിന്റെ നയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനെ പൂര്‍ണ്ണമനസ്സോടെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു”- കെ മുരളീധരന് എംപി പറഞ്ഞു.


