തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി് പ്രമേയം പാസാക്കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ന്നത്. സംഘടനാ തിരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യം ദേശീയ നേതൃത്വം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രമേയം പാസാക്കിയത്.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള സ്റ്റേ കോടതി നീക്കിയിരുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടന ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണെന്ന് കാണിച്ച് സ്ഥാനാര്‍ത്ഥി ഷഹബാസ് വടേരി നല്കിയ ഹര്‍ജി പിന്‍വലിച്ചതോടെയാണ് കോടതി സ്റ്റേ നീക്കിയത്.
വോട്ടര്‍ പട്ടികയില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് ചട്ടലംഘനമാണെന്ന് കാണിച്ചായിരുന്നു ഷഹബാസ് വടേരി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിശോധിച്ച് തിരഞ്ഞെടുപ്പ് നിര്‍ത്തി വയ്ക്കാനും ഭരണഘടന ഹാജരാക്കാനും പ്രിന്‍സിപ്പല്‍ മുനിസിഫ് മജിസ്ട്രേറ്റ് ടി ആന്‍സി ഉത്തരവിട്ടെങ്കിലും ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാസാക്കിയ പ്രമേയമാണ് യൂത്ത് കോണ്‍ഗ്രസ് ഹാജരാക്കിയത്. എന്നാല്‍ ഇതു സംബന്ധിച്ച ഹര്‍ജി പരാതിക്കാരന് പിന്‍വലിച്ചതോടെയാണ് കോടതി സ്റ്റേ നീക്കിയത്.


