ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ആലപ്പുഴയില്‍ സന്ദര്‍ശനം നടത്തും. ഇതിന് മുന്നോടിയായി നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴ സൗത്ത് പൊലിസ് കരുതല്‍ തടങ്കലിലാക്കി. സജില്‍ ഷെരീഫ്, അബ്ദുല്‍ റഹീം, നൂറുദ്ദീന്‍ കോയ, അന്‍സില്‍ ജലീല്‍ എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ അറസ്റ്റ്.