തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിദഗ്ദ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകും. എഐസിസി ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതെന്ന് മകന് ചാണ്ടി ഉമ്മന്‍ അറിയിച്ചു. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ന്യൂമോണിയ ഭേദമായി. ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ നിര്‍ദേശ പ്രകാരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സന്ദര്‍ശിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിയെ നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ചികിത്സാ ചിലവ് കോണ്‍ഗ്രസ് വഹിക്കും
by രാഷ്ട്രദീപം
by രാഷ്ട്രദീപം