തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കൊല്ലത്ത് തുടക്കമാകും. കൊല്ലത്താണ് ആദ്യ സമ്മേളനം നടക്കുക. ഇന്നുമുതല്‍ ഡിസംബര്‍ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണന് നഗറിലാണ് കൊല്ലം ജില്ലാ സമ്മേളനം. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലാ സമ്മേളനത്തില്‍ 450 പ്രതിനിധികള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികളില്ല.