ശ്രീലങ്കന്‍ ജനതയയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിലവിലെ സാഹചര്യം തരണം ചെയ്യാന്‍ ശ്രീലങ്കയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കന്‍ ജനതയെ ഇന്ത്യ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നെന്നും സോണിയ ഗാന്ധി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ശ്രീലങ്ക പ്രതിസന്ധി മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.
അതേസമയം 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പിരിഞ്ഞു പോകാന്‍ തയ്യാറാവാതെ രണ്ടര ലക്ഷത്തിലേറെ പ്രക്ഷോഭകര്‍ കൊളംബോയില്‍ തുടരുകയാണ്. ശ്രീലങ്കയിലെ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും.
ശ്രീലങ്കയ്ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. ഇപ്പോള്‍ അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം ഉണ്ടാകുമെന്ന ആശങ്കയില്ലെന്നും എസ്. ജയശങ്കര്‍ തിരുവനന്തപുരത്ത് പറഞ്ഞു.


