ഒടുവിൽ കേരള കോൺഗ്രസിന് സീറ്റ് വിട്ട് നൽകി സിപിഎം, ജോസ് കെ മാണി കേരള കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: ഇടതുമുന്നണി അനുവദിച്ച രാജ്യസഭ സീറ്റില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാർത്ഥിയായി
ജോസ് കെ മാണി മത്സരിക്കും. രാജ്യസഭ സീറ്റിന് വേണ്ടി ദിവസങ്ങൾ നീണ്ടു നിന്ന തർക്കത്തിനൊടുവിൽ ആണ് സ്വന്തം സീറ്റ് വിട്ട് നൽകി സിപിഎം പ്രശ്നപരിഹാരമൊരുക്കിയത്. ഇതോടെ ഇരുപാര്‍ട്ടികള്‍ക്കും രാജ്യസഭ സീറ്റ് ലഭിക്കും.
നേരത്തെ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് സിപിഐ സിപിഎം ആവശ്യപ്പെട്ടിരുന്നു. സിപിഐ നേതൃത്വം ഈ ആവശ്യം തള്ളുകയും കേരള കോൺഗ്രസ് സീറ്റ് കിട്ടിയ തീരുവെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെയാണ് വിട്ടുവീഴ്ചക്ക് സിപിഎം നേതൃത്വം തയ്യാറായത്.
കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തണം എന്ന നിര്‍ബന്ധവും സിപിഎമ്മിനുണ്ടായിരുന്നു.