വയനാട്: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നതിനെതിരെ പൊട്ടിത്തെറിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ്. പരാതികള്‍ പാര്‍ട്ടിക്ക് അകത്താണ് പറയേണ്ടത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് പാര്‍ട്ടിയുടെ ലക്ഷ്യം. എന്തിനാണ് രാഹുല്‍ ഗാന്ധി രാജ്യം മുഴുവന്‍ നടന്നതെന്ന് മറക്കരുതെന്നും ടി.സിദ്ദീഖ് പറഞ്ഞു.
ഈ സമയം പരാതികളും പരിഭവങ്ങളും നേതൃത്വത്തിനോട് നേരിട്ട് പറയണം. അങ്ങനെ പരിഹരിക്കണം. പാര്‍ട്ടിയുടെ ലക്ഷ്യം 2024 പാര്‍ലമെന്റാണ്. എന്തിനാണ് ഭാരത് ജോഡോ യാത്ര നടത്തി നാലിയരത്തോളം കിലോമീറ്റര്‍ വെയിലും മഞ്ഞും മഴയും കൊണ്ട് രാഹുല്‍ ഗാന്ധി നടന്നത്. വളരെ കൃത്യമായി പോകുകയാണ്.
ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത സംഘടനപരമായ പരിത്യാഗം നടത്തിയാണ് മുന്നോട്ട് പോകുന്നത്. അവിടെ പരിഭവങ്ങളുണ്ടാകും. ആ പരിഭവങ്ങളും പരാതികളും കേട്ട് സംസാരിച്ച് തീര്‍ക്കാനുള്ള മെയ് വഴക്കം കോണ്‍ഗ്രസിനുണ്ട്. പുറത്തുവന്ന് സംസാരിച്ച് പാര്‍ട്ടിയുടെ ലക്ഷ്യം തകര്‍ക്കരുത്- ടി.സിദ്ദിഖ് പറഞ്ഞു.